Friday, February 18, 2011

മഴകുതിര്‍ത്ത മാനത് മാരിവില്ല് വന്നു
മഴ നനഞ്ഞു നീ എന്ടെ കാതിലെന്‍തു ചൊല്ലി
കളി പറഞ്ഞ നേരത്ത് മിഴിയിതളുകള്‍ ചിമ്മി
കവിളത്തുകണ്ടല്ലോ  ചെന്താമര ചോപ്പ്

        കാറ്റടിച്ചപ്പോള്‍ കന്നി മാന്പഴം വീണപ്പോള്‍
        പെറുക്കി തന്നില്ലേ ...ഓടികൊണ്ട് തന്നില്ലേ
        കൊന്ന പൂത്തപ്പോള്‍ കണികൊന്ന പൂത്തപ്പോള്‍
        പറിച്ചു തന്നില്ലേ കേറി..പറിച്ചു തന്നില്ലേ
                                                            (മഴ................)
മാനത്ത് അമ്പിളി വന്നപ്പോള്‍ ചുറ്റും മഞ്ഞണിഞപ്പോള്‍
നോക്കി നോക്കി  കിടന്നു നമ്മള്‍ ഉറങ്ങി പോയില്ലേ
വാകപൂത്തപ്പോള്‍  വെയില്‍  ചൂട് കനത്തപ്പോള്‍
മാഞ്ഞുപോയില്ലേ  നീ  മറഞ്ഞു പോയില്ലേ ........
                                                            (മഴ ..................)
 

Monday, February 14, 2011

കവി

നഷ്ട ബോധത്തില്‍ നിന്നാണ് കവിത ഉണ്ടാകുന്നതു എന്നോര്‍ത്ത്
അയാള്‍ പ്രണയിച്ചു ..........
ബുദ്ധിജീവി ആകാനായി അയാള്‍ താടിയും മുടിയും നീട്ടി വളര്‍ത്തി 
തെരുവില്‍ അലഞ്ഞു ......
ലഹരിയില്‍ നിന്നാണ് ഭാവന ജനിക്കുന്നത് എന്നറിഞ്ഞു  അയാള്‍
ചരസും മദ്യവും സേവിച്ചു ......
മരണത്തില്‍ നിന്നാണ് പ്രശസ്തി ഉണ്ടാകുന്നതു എന്നറിഞ്ഞു അയാള്‍
 ആത്‌ഹത്യ ചെയ്തു .......

Wednesday, February 9, 2011

പണക്കാരന്‍

തെറ്റുകളില്‍ നിന്നും  തെറ്റുകളിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സഞ്ചാരിയാണ് ഞാന്‍ ...അറിഞ്ഞും അറിയാതെയും എന്ടെ കയ്യില്‍ പറ്റിയ ചോരയുടെ രൂക്ഷഗന്ധം എന്ടെ മസ്തിഷ്കത്തെ മരവിപ്പിക്കുന്നു ........ജീവിതത്തിന്ടെ  പാതിയില്‍ കൈവിട്ടുപോയ പൂങ്കുയില്‍  നെഞ്ചുപൊട്ടി  പാടിയ  പാട്ടിന്ടെ  ........ഈണം പോലും മറന്നു പോയിരിക്കുന്നു....പൂത്തുമ്പിയും വെള്ളാരം കല്ലുകളും എനിക്ക് തിരിച്ചു തരുമോ?....ഒരു ദിവസമെങ്കിലും എനിക്കെന്നെ ഒന്ന് കാണുവാന്‍ വേണ്ടിയാണ്‌...........................പണക്കാരന്‍