വിധിയുടെ വേട്ട മൃഗം ഓടിതളര്‍ന്നു
തൊടുക്കുക നിന്ടെ അമ്പ് എന്ടെ ,
തുടിക്കുന്ന കരള്‍ ലക്ഷ്യമാക്കി
അറുക്കുക എന്ടെ തല നിന്‍ ഉടവാളിനാല്‍
അഭിഷേകം ചെയ്യു നിണതാല്‍
നിന്ടെ മോഹങ്ങളെ....
കുതിക്കുവാന്‍ വയ്യെനിക്ക് മുന്പോട്ട്
പുറമേ തറച്ച അമ്പിനേക്കാള്‍
വേദനിക്കുന്നല്ലോ ഉള്ളില്‍ തറച്ച കൂരമ്പ്
വയ്യെനിക്കീ ജീവിതം.. ഇനിയും
ഇനി എന്ത് തരണം നിനക്കായ്
രക്തം അമൃതാക്കി ച്ചുരത്തിയില്ലേ
അത്താഴത്തിനു എന്ടെ കണ്ണീരുപ്പാക്കിയില്ലേ...
നീ നിന്ടെ തീന്മേശയില്‍
എന്നില്‍ നിന്നും പറിച്ചെടുത്തൊരെന്‍
സഖിയുടെ കരള്‍ വറുത്തു വെച്ചു..
അവളുടെ നെഞ്ചിലെ നെയ്യെടുത്തു
കത്തിച്ച വിളക്കിന്‍ വെളിച്ചത്തില്‍
നീ മതോന്‍മത്തനായപ്പോള്‍
എന്ടെ കണ്ണില്‍ നിന്നുമൊഴുകിയ
ചോരവീണശുദ്ധമാക്കിയത്തിനു
നീ എന്നെ മര്ധിച്ചവശനാക്കി .....
എന്ടെ കാമനകളെ പരിഹസിച്ചില്ലേ
വികൃതനാക്കിയില്ലേ....
എന്തിനെന്നെ വളര്‍ത്തി ,
എന്നെ സ്നേഹിക്കുംപോല്‍
നടിച്ചു....
എന്ടെ കണ്ണിരുവറ്റി...
എന്ടെ തലയറുക്കുക
അഭിഷേകം ചെയ്യുക മോഹങ്ങളെ....
ചുടുച്ചോരയാല്‍....
ഇനിയുമെന്നെ ജനിപ്പിക്കാന്‍
ബീജം ബ്രുണമാക്കരുതേ..
നിന്ടെയുള്ളിലിനിയും
കരിപുരളാത്ത ദയയുന്ടെങ്കില്‍
മരിക്കാന്‍ അനുവദിക്കുക ..
എന്താ ഇത് ബിജുവേട്ടാ ........
ReplyDeleteനന്നായിട്ടുണ്ട്.......
വാക്കുകള്‍ക്ക് ഒന്ന് കൂടി ഒതുക്കം വരണമെന്ന് തോന്നുന്നു .......
' കത്തിച്ച വിളക്കിന്‍ വെളിച്ചത്തില്‍ ' നു എന്തോ ഒരു പോരായ്മ......
ഓള്‍ ദി ബെസ്റ്റ് ...
ഞാന്‍ ഇങ്ങനെ കമന്റ് ഇടും കേട്ടോ ........ഒന്നും തോനരുതെ.......
ഞാന്‍ തിരിച്ചും പ്രതീക്ഷിക്കുന്നു.....
എന്ത് ചെയ്യാനാ ഒന്നിനും ടൈം കിട്ടുന്നില ബിജുഎട്ടാ ...............
അനു...................